പൂരം നടത്തിപ്പ്: ‘ദേവസ്വങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കും; വിഎൻ വാസവൻ
തൃശ്ശൂർ: പൂരം നടത്തിപ്പിൽ തീരുമാനമെടുക്കാൻ നാളെ രാവിലെ പത്തരയ്ക്ക് യോഗം ചേരുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകി. പാറമേക്കാവ് തിരുവമ്പാടി ദേവസങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ട്. സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇക്കാര്യത്തെ കാണുന്നതെന്ന് മന്ത്രി വിഎൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. പരുക്കേറ്റവർക്ക് വിദഗ്ദ സംഘത്തിന്റെ ചികിത്സയാണ് ഉറപ്പാക്കുന്നത്. 10 പേർ ഐസിയുവിലുണ്ട്. ചിലരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിലാണെന്ന് മന്ത്രി അറിയിച്ചു. […]
Read more

