പൂതാടി ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മിലെ വിഭാഗീയത മുതലാക്കി എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്
കല്‍പ്പറ്റ: സിപിഎമ്മില്‍ പുകയുന്ന വിഭാഗീയത മുതലെടുത്ത് എല്‍ഡിഎഫ് ഭരിക്കുന്ന പൂതാടി ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം. പഞ്ചായത്ത് പ്രസിഡന്‍റ് ഇകെ ബാലകൃഷ്ണനെതിരെയാണ് യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. യുഡിഎഫിലെ പത്തംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എആര്‍ ശ്രീജിത്തിന് ഇന്നലെയാണ് കൈമാറിയത്. സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയതക്കൊടുവില്‍ പാര്‍ട്ടി വിട്ട രണ്ട് അംഗങ്ങളെ കൂടെ നിര്‍ത്തി പഞ്ചായത്തിന്‍റെ ഭരണം തിരികെ പിടിക്കാന്‍ യുഡിഎഫ് നീക്കം തുടങ്ങിയതോടെ കേവല ഭൂരിപക്ഷമില്ലാത്ത എല്‍ഡിഎഫ് ഭരണസമിതി അങ്കലാപ്പിലായിരിക്കുകയാണ്. […]
Read more

