Tag: power restrictions

ഇന്നും നാളെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്നുണ്ടെന്നും സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി കിട്ടുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി. റിയല്‍ ടൈം മാര്‍ക്കറ്റിലും വൈദ്യുതി ലഭിക്കുന്നുണ്ട്. അതിനാല്‍ ഇന്നും നാളെയും നിയന്ത്രണങ്ങള്‍ ഇല്ലെന്ന് കെഎസ്ഇബിയുടെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുത ഉപയോഗം താരതമ്യേന ഉയർന്ന നിലയിൽത്തന്നെയായിരുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കി. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയുടെ ലഭ്യത താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. ഊർജ്ജിതമായ ശ്രമത്തെത്തുടർന്ന് ആന്ധ്രാപ്രദേശിൽ […]
Read more

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ഇന്ന് ലഭിക്കും. പവര്‍ എക്‌സ്‌ചേഞ്ച് വഴി 450 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്. ഇതോടെയാണ് നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയത്.600 മെഗാവാട്ടാണ് വൈദ്യുതിയില്‍ ഇന്ന് കുറവ് പ്രതീക്ഷിച്ചിരുന്നത്. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. ഇന്നലെയും സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവന്നിരുന്നില്ല. അതേസമയം സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് […]
Read more

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകില്ല? ഈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യത

തിരുവനന്തപുരം: ഉപയോഗം ഉയരുകയും ലഭ്യതകുറവ് തുടരുകയും ചെയ്യുന്നതിനാൽ 15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാൻ ഇടയില്ല. ഈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ വാക്കുകള്‍ എങ്ങിനെ പ്രാവര്‍ത്തികമാകുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇന്നലെ ചൊവ്വാഴ്ചത്തെക്കാൾ ഉയര്‍ന്ന് വൈദ്യുതി ഉപയോഗം 95 ദശലക്ഷം യൂണിറ്റായി. കേന്ദ്ര നിലയയങ്ങളിൽ നിന്നുള്ള ലഭ്യത കുറഞ്ഞു. ജല വൈദ്യുതി ഉൽപാദനം കൂട്ടുകയും മധ്യപ്രദേശിൽ നിന്ന് 2.79 ദശലക്ഷം യൂണിറ്റ് കടമായി കിട്ടുകയും ചെയ്തു. എന്നാൽ […]
Read more

വൈദ്യുതി ലഭ്യതയിൽ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: ഇന്ന് രാത്രിയും സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിലും കേന്ദ്ര നിലയങ്ങളിൽ നിന്നും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം. ഈ സാഹചര്യത്തിൽ വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയരുകയും 12,000 മെഗാവാട്ടിന്റെ കുറവ് തുടരുകയും […]
Read more

Recent News