വൈകിയുള്ള രോഗനിർണയം; എൻഡോമെട്രിയോസിസ് പോരാട്ടത്തേക്കുറിച്ച് റൊമാൻഡ
എൻഡോമെട്രിയോസിസുമായുള്ള പോരാട്ടത്തേക്കുറിച്ചു തുറന്നുപറഞ്ഞ് മിസ് വേൾഡ് സൗത്ത് ആഫ്രിക്ക റൊമാൻഡ ഹോംബിർ. ഈ രോഗാവസ്ഥയാണ് തന്റെ ബ്യൂട്ടി വിത് പർപസ് പ്രൊജക്റ്റിനു പ്രചോദനമായതെന്നും ഇരുപത്തിയേഴുകാരിയും ക്ലിനിക്കൽ ഓഡിയോളജിസ്റ്റുമായ റൊമാൻഡ പറഞ്ഞു. വർഷങ്ങളോളം വേദനയിലൂടെയാണ് കടന്നുപോയതെന്നും തന്റേത് വൈകിയുള്ള രോഗനിർണയം ആയതുകൊണ്ടാണ് ഇതേക്കുറിച്ച് പരമാവധി അവബോധം പകരാൻ തീരുമാനിച്ചതെന്നും റൊമാൻഡ പറയുന്നു. എൻഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS), ഫൈബ്രോയിഡ്സ് തുടങ്ങിയ അവസ്ഥകളെക്കുറിച്ച് കൂടുതൽ പേരിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് തന്റെ ആരോഗ്യാവസ്ഥയിലൂടെ തിരിച്ചറിഞ്ഞു. ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിച്ചിട്ടും ഈ അവസ്ഥകളെക്കുറിച്ച് […]
Read more

