ഡെപ്യൂട്ടി സ്പീക്കർക്ക് നിയമസഭയിൽ ഇടപെടാൻ അവസരം; പിന്തുണയുമായി മുഖമന്ത്രി
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർക്ക് നിയമസഭയിൽ ഇടപെടാൻ അവസരം ലഭിച്ചേക്കും. സബ്മിഷനും ശ്രദ്ധ ക്ഷണിക്കലിനും അവസരം നൽകും. സർക്കാരിന്റെ കന്നിബജറ്റ് ചർച്ചയിലാണ് ഇക്കാര്യത്തിൽ പൊതുധാരണയായത്. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ അഭ്യർഥനയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുകൂലനിലപാട് എടുത്തതോടെ, അനുഭാവപൂർവം പരിഗണിക്കാമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ഇക്കാര്യത്തിൽ സ്പീക്കറുടെ റൂളിങ് ഉണ്ടായേക്കും. സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിക്കാറുണ്ടെങ്കിലും വർഷത്തിൽ ഒരു തവണയേ ഡെപ്യൂട്ടി സ്പീക്കർക്ക് പ്രസംഗിക്കാൻ അവസരമുള്ളൂ. ബജറ്റ് ചർച്ചയ്ക്ക് തുടക്കം കുറിച്ചാണിത്. എന്നാൽ തിങ്കളാഴ്ച തന്റെ […]
Read more

