വീണ്ടും ആ ഹിറ്റ് കോമ്പോ! മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാള സിനിമയിലെ പ്രിയപ്പെട്ട താരജോഡികളിലൊന്ന് വീണ്ടും ഒരുമിക്കുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും വീണ്ടും നായകനും നായികയുമായി എത്തുകയാണ്.‘റൂം നമ്പർ 9’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും ഈ തിരിച്ചുവരവ്. ജയ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സിനിമാറ്റിക് ഡ്രീംസിന്റെ ബാനറിൽ വിലാസ് കുമാറാണ്.എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നിച്ചെത്തിയ ജഗദീഷും ഉർവശിയും വീണ്ടും ഒരുമിക്കുമ്പോൾ സിനിമാപ്രേമികൾക്കിടയിലും വലിയ കൗതുകമാണ്.പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററും ഏറെ ആകാംക്ഷ നൽകുന്നതാണ്.

പോസ്റ്ററിൽ ഉർവശിയുടെ കഥാപാത്രം പടികൾ ഇറങ്ങിവരുമ്പോൾ ജഗദീഷിന്റെ കഥാപാത്രം പടികൾ കയറുന്നതാണ് കാണുന്നത്. ഇരുവരുടെയും മുഖത്തെ ദുരൂഹതയും വ്യത്യസ്തമായ വെളിച്ചവിന്യാസവും സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്നു.ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം നിർവഹിക്കുന്നു. കൈലാസ് മേനോനും ശങ്കർ ശർമ്മയും സംഗീതം ഒരുക്കുമ്പോൾ ബി. കെ. ഹരിനാരായണനാണ് ഗാനരചന.നീണ്ട ഇടവേളയ്ക്ക് ശേഷം ജഗദീഷും ഉർവശിയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുമ്പോൾ, ‘റൂം നമ്പർ 9’ മലയാള സിനിമയിൽ ശ്രദ്ധ നേടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News