CPM നെ വെട്ടിലാക്കിയ ലേഖനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനതപുരം : പിഎം ശ്രീ പദ്ധതിയിൽ സിപിഎമ്മിനെ വെട്ടിലാക്കി പിണറായി വിജയൻറെ മുൻ അഡീഷണൽ പി എസിന്റെ ലേഖനം. കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻമാറാൻ സംസ്ഥാനങ്ങൾക്ക് അവസരമില്ലെന്ന് രതീഷ് കാളിയാടന്റെ ലേഖനത്തിൽ പറയുന്നു. എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയാണെന്നും ലേഖനത്തിൽ പറയുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ അമരക്കാരൻ കൂടിയാണ് രതീഷ്. പിഎം ശ്രീയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച സ്ഥിതിയിൽ പദ്ധതിയിൽനിന്ന് നിയമപരമായി പിന്മാറാനാകുമോ എന്നത് നിയമവിദഗ്ദ്ധർ ആഴത്തിൽ പരിശോധന നടത്തി വ്യക്തത വരുത്തേണ്ട സമസ്യയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം, പൊതുജന താൽപര്യം മുൻനിർത്തി 30 ദിവസത്തേക്ക് നോട്ടീസ് നൽകി ഈ കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം ഇന്ത്യ ഗവൺമെന്റിന്റെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസിയിൽ നിക്ഷിപ്തമാണ് എന്നിരിക്കെ സംസ്ഥാന സർക്കാരിന് ഏക പക്ഷീയമായി കരാറിൽ നിന്ന് പിന്മാറാൻ ആകില്ലെന്നതാണ് പ്രാഥമിക നിരീക്ഷണമെന്ന് രതീഷ് കാളിയാടൻ ലേഖനത്തിൽ പറയുന്നു. എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് അപാകതയാണന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News