‘ലോകകപ്പ്‌, ചാമ്പ്യന്‍സ്‌ ലീഗ്‌ നേടുന്ന ടീമിലെ കളിക്കാര്‍ക്ക്‌ മാത്രം ബാലണ്‍ദ്യോര്‍, ആ രീതി മാറ്റണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫുട്‌ബോളില്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടിയില്ലാത്ത വ്യക്തിയാണ്‌ റയല്‍ മാഡ്രിഡ്‌ പരിശീലകന്‍ ഹൊസോ മൗറീഞ്ഞോ. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിന്‌ നല്‍കി വരുന്ന ബാലണ്‍ദ്യോര്‍ വാര്‍ഷിക പുരസ്‌കാരവുമായി ബന്ധപ്പെട്ട്‌ മൗറീഞ്ഞോ നടത്തിയ അഭിപ്രായപ്രകടനമാണ്‌ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്‌.

ലാ ലിഗയില്‍ മലാഗയെ നേരിടുന്നതിന്‌ മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ്‌ മൗറീഞ്ഞോ ബാലണ്‍ദ്യോര്‍ മാനദണ്ഡങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന്‌ നിര്‍ദേശിച്ചത്‌. കിരീടവിജയങ്ങള്‍ നേടുന്ന ടീമിലെ കളിക്കാര്‍ക്ക്‌ നല്‍കുന്ന പുരസ്‌കാരമായി ബാലണ്‍ദ്യോര്‍ ചുരുങ്ങിപ്പോവുകയാണെന്ന്‌ അദ്ദേഹം വിമര്‍ശിച്ചു. ചരിത്രത്തില്‍ ഇടം നേടിയ താരങ്ങള്‍ക്കായിരിക്കണം ഇത്തരം പുരസ്‌കാരങ്ങള്‍ ഉറപ്പുവരുത്തേണ്ടത്‌. നമുക്കിനി ഒരിക്കലും ഫീല്‍ഡില്‍ കാണാന്‍ പറ്റാത്ത കളിക്കാര്‍, വിരമിച്ചവര്‍ എന്നിവര്‍ക്കായിരിക്കണം പരിഗണന ലഭിക്കേണ്ടത്‌.ഉദാഹരണത്തിന്‌ മറഡോണ, ക്രിസ്‌റ്റിയാനോ, മെസി, ആര്‍9, സിദാന്‍..നിങ്ങളൊരിക്കലും ഒരു ലോകകപ്പോ, യുവേഫ ചാമ്പ്യന്‍സ്‌ ലീഗോ മാനദണ്ഡമാക്കി ബാലണ്‍ദ്യോര്‍ വിതരണം ചെയ്യരുത്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ നേടിയവര്‍ക്ക്‌ പുരസ്‌കാരം നല്‍കണമെങ്കില്‍, നിങ്ങള്‍ അത്‌ ലൂയിസ്‌ എന്റിക്വെക്ക്‌ നല്‍കൂ.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News