ഓണാഘോഷങ്ങൾക്ക് ആവേശം പകരാൻ പുത്തൻ ഗാനവുമായി ‘ഓണാടോ’ ടീം

ണാഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരാൻ പുത്തൻ ഗാനവുമായി എത്തിയിരിക്കുകയാണ് ‘ഓണാടോ’ ടീം. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഓണത്തിന്റെ ആഘോഷവും താളവും നിറച്ചാണ് ‘ഓണാടോ’ പ്രേക്ഷകരിലേക്കെത്തുന്നത്.

അക്ബർ ഖാനും അനാർക്കലി മരിക്കാറും ചേർന്നാണ് ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ഹസ്‌ബു കൊല്ലമാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ഫാഹിസ് ഹംസയാണ് സംഗീതം പകർന്നിരിക്കുന്നത്.ശ്രീരാഗ് സുരേഷാണ് മ്യൂസിക് പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത്. സനീപ് മോഹൻ ഗിറ്റാർ കൈകാര്യം ചെയ്തു. മാക്ബ്രോ ഓഡിയോയിൽ റെക്കോർഡ് ചെയ്ത ഗാനത്തിന്റെ റെക്കോർഡിങ് എൻജിനീയർ മിസ്ജാദ് സാബുവാണ്. അർജുൻ ബി നായരാണ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *