‘ബിജെപി -സിപിഎം രഹ്യസ്യ ധാരണയുണ്ട്,’ഇതിന് നിരവധി തെളിവുകൾ ഉണ്ട്; കൗണ്‍സിലർ കെ എസ് ശബരീനാഥൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന എൽഡിഎഫ് തീരുമാനത്തെ വിമർശിച്ച് കവഡിയാർ കൗണ്‍സിലർ കെഎസ് ശബരീനാഥൻ. സിപിഎം സഹകരിക്കാത്തത് ബിജെപിയുമായുള്ള രഹസ്യ ധാരണ മൂലമാണെന്നും ഇതിന് നിരവധി തെളിവുകൾ ഉണ്ടെന്നും ബിജെപിയെ തുറന്ന് കാണിക്കാൻ സിപിഎമിന് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ ഓഫിസിന് മുന്നിൽ ഗുണ്ടായിസം കാണിക്കാൻ മാത്രമാണ് സിപിഎമ്മിന് താല്പര്യം. ചർച്ചയിൽ പങ്കെടുക്കാൻ പോലും അവർക്ക് താല്പര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാല്‍ ഒന്നിച്ചുള്ള അവിശ്വാസ പ്രമേയ നീക്കം രാഷ്ട്രീയമായി ഗുണം ചെയ്യില്ല എന്നാണ് സിപിഎംന്റെ വിലയിരുത്തൽ. നിലവിലെ അംഗസംഖ്യയിൽ മൂന്നിലൊന്ന് പിന്തുണച്ചാൽ മാത്രമേ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചക്കെടുക്കുകയുള്ളൂ. എൽഡിഎഫ് കൂടി പിന്തുണച്ചാലേ പ്രമേയ നോട്ടീസിന് സാധുതയുള്ളൂ. അതേസമയം, അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് യുഡിഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചതായി കെ എസ് ശബരീനാഥ്‌ അറിയിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News