അലിൻ ജോസ് പെരേരയെക്കുറിച്ച് ടിനി ടോം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : സൈബറിടത്തെ വൈറല്‍ താരമാണ് അലിന്‍ ജോസ് പെരേര. സിനിമാ റിവ്യൂ പറഞ്ഞ് വൈറലായ അലിന്‍ ജോസ് പിന്നീട് ഷോട്ട് ഫിലിമിലും ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഉദ്ഘാടനപരിപാടികളുമായും താരം സജീവമാണ്. അലിനെക്കുറിച്ച് ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ ടിനി ടോമും. അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണെന്ന് ടിനി ടോം ഫേസ്‍ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

”അലിൻ ജോസ് പെരേര യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവൻ – എന്നെ ഞെട്ടിച്ച പോസ്റ്ററാണിത്. അലിൻ ജോസ് പെരേര… യഥാർത്ഥത്തിൽ പഠിക്കേണ്ട ഒരു വിഷയമാണിത്. രണ്ട് വരി എനിക്ക് രേഖപ്പെടുത്തണമെന്ന് തോന്നി. പലരും പറയുമായിരിക്കും എനിക്ക് എന്താ വട്ടാണോയെന്ന്. പറയുന്നവർ പറയട്ടേ… ഇവരെ കുറിച്ച് എഴുതാനും ആരെങ്കിലും വേണ്ടേ?.

ഞാൻ പറയാനുള്ളത് പറയാറുണ്ട്. പല സ്ഥലങ്ങളിലും അവസരം കിട്ടാതെ അവസാനം നമ്മുടെയൊക്കെ ഭാഷയിൽ പറയുന്ന കോപ്രായങ്ങൾ കാണിച്ച് കാണിച്ച് ദാ ഇപ്പോൾ ഒരു ഹോസ്പിറ്റലിന്റെ ഉദ്ഘാടകൻ വരെ ആയിരിക്കുന്നു. അലനെ തെറി പറയുന്നവർ ഒന്നോർക്കുക. എന്റെ അന്വേഷണത്തിൽ അലിൻ ഒരു ദിവസം കുറഞ്ഞത് 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്. നിങ്ങളോ?…. ഒരു കല്യാണ വീട്ടിൽ വിളിച്ചിട്ട് തെരുവ് നായയെപോലെ അപമാനിച്ച് ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.അലിൻ ദേശദ്രോഹം ചെയ്തിട്ടുണ്ടോ?, ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ?, ആരെയെങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ?. നിങ്ങൾക്ക് അവനെ ഇഷ്ടമല്ലെങ്കിൽ അവനെ കാണണ്ട. വേണമെങ്കിൽ വിമർശിച്ചോളൂ. എന്തിനാണ് അവനെ ഉപദ്രവിക്കുന്നത്?. അവനും ഒരു ജീവിയല്ലേ?

ഭൂമിയുടെ അവകാശിയല്ലേ?. എന്തെങ്കിലും കാണിച്ച് ജീവിക്കട്ടെ. പക്ഷെ അവനും ലോകം അറിയുന്ന ഒരു സെലിബ്രിറ്റിയാരിക്കുന്നു… നിങ്ങളോ കുറേ കാലം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ പറഞ്ഞ തെറികൾ മാത്രമായിരിക്കും. ബാക്കി ഉള്ള സമയം നിങ്ങൾ നിങ്ങളെ തെളിയിക്കാൻ ശ്രമിക്കൂ. മെറ്റ എഐയിൽ അലിൻ ജോസ് പെരേര എന്ന് ടൈപ്പ് ചെയ്ത് നോക്കൂ… യഥാർത്ഥത്തിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ”, ടിനി ടോം ഫേസ്‍ബുക്കിൽ കുറിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News