താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ആറാംവളവിൽ നവീകരണ പ്രവർത്തനങ്ങൾക്കിടെ താഴ്ച്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റർ ഉയർത്തിയെടുക്കുന്നതിനായി ചുരത്തിൽ ഇന്ന് പകൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഖലാസിമാരെ ഉപയോഗിച്ച് രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമിടയിലുള്ള സമയത്തായിരിക്കും പ്രവൃത്തി നടത്തുക. സംരക്ഷണഭിത്തിയുടെ പ്രവൃത്തിക്കിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് എസ്‌കവേറ്റർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് പതിച്ചത്.

ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണനിയന്ത്രണവും മറ്റു വാഹനങ്ങൾക്ക് ഭാഗികനിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. ഒൻപതാം വളവിൽ പുതിയ കൈവരിയൊരുക്കുന്നതിന്റെ തുടർപ്രവൃത്തിയും ബുധനാഴ്ച നടക്കും. വ്യൂ പോയിന്റിൽ പാറയിടിഞ്ഞ ഭാഗത്ത് ഗാബിയോൺ നെറ്റ് ഇടുന്ന പ്രവൃത്തിയും നടക്കും. ഈ പ്രവൃത്തികൾ നടക്കുന്ന സമയങ്ങളിൽ ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *