എച്ച്-1ബി വിസ ഫീസ് വർധിപ്പിക്കാൻ ട്രംപ് ഭരണകൂടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടൺ: വിദേശ തൊഴിലാളികൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് എച്ച്-1ബി (H-1B) വിസ അപേക്ഷാ ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം പുതിയ കരട് നിയന്ത്രണ ചട്ടം പുറത്തിറക്കി. ഒരു അപേക്ഷയ്ക്ക് 1,03,265 ഡോളർ (ഏകദേശം 99 ലക്ഷത്തോളം രൂപ) ഫീസ് ഈടാക്കാനാണ് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ട്രംപ് താൽക്കാലികമായി ചുമത്തിയ ഒരു ലക്ഷം ഡോളർ ഫീസ് വർദ്ധനവ് ഒരു ഫെഡറൽ ജഡ്ജി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു.

ഈ താൽക്കാലിക ഉത്തരവിൻ്റെ കാലാവധി സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ്, ഫീസ് വർദ്ധനവ് ശാശ്വതമാക്കുന്നതിനായി യു.എസ് ഫെഡറൽ രജിസ്റ്ററിൽ നിർദ്ദിഷ്ട കരട് ചട്ടം പ്രസിദ്ധീകരിച്ചത്. മുമ്പ് 2,000 മുതൽ 5,000 ഡോളർ വരെയായിരുന്ന അടിസ്ഥാന ചെലവുകൾക്ക് പുറമെയാണ് ഈ ഭീമമായ തുക പുതുതായി നൽകേണ്ടി വരുന്നത്. വാർഷിക പരിധിക്ക് (Annual Cap) കീഴിൽ വരുന്ന 65,000 പൊതു വിസകൾക്കും ഉന്നത ബിരുദധാരികൾക്കായുള്ള 20,000 പ്രത്യേക വിസകൾക്കുമായി സമർപ്പിക്കുന്ന പുതിയ പെറ്റീഷനുകൾക്ക് ഈ ഫീസ് ബാധകമായിരിക്കും.

സർവ്വകലാശാലകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സമർപ്പിക്കുന്ന ക്യാപ്-എക്സംപ്റ്റ് (Cap-exempt) അപേക്ഷകൾക്ക് ഈ ഫീസ് ബാധകമല്ല. നിലവിൽ വിസയുള്ളവരുടെ പുതുക്കലുകൾക്കും ഇത് ബാധകമാകില്ല. യുഎസ് ടെക്നോളജി, ഗവേഷണ, ധനകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാൽ പുതിയ നിർദ്ദേശം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും യുഎസ് കമ്പനികളെയുമാണ്. യുഎസ് ഇമിഗ്രേഷൻ സംവിധാനം നടത്തുന്നതിനുള്ള ചെലവുകൾ തിരിച്ചുപിടിക്കാനും അമേരിക്കൻ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ പ്രേരിപ്പിക്കാനുമാണ് ഈ നടപടിയെന്ന് ഭരണകൂടം വാദിക്കുമ്പോൾ, ഇത് നിയമപരമായ കുടിയേറ്റത്തെ തടസ്സപ്പെടുത്തുമെന്ന് കുടിയേറ്റ അനുകൂല സംഘടനകളും ടെക് കമ്പനികളും വ്യക്തമാക്കുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News