ഗ്രീന്‍ഫീല്‍ഡിനെ ഇളക്കിമറിച്ച് ‘യൂണിവേഴ്‌സല്‍ ബോസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലാക്കി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് – തൃശ്ശൂര്‍ ടൈറ്റന്‍സ് മത്സരത്തിന് ശേഷമാണ് കാണികള്‍ക്ക് ആവേശമായി ‘യൂണിവേഴ്‌സ് ബോസ്’ നേരിട്ട് മൈതാനത്തിറങ്ങിയത്.

മത്സരശേഷം ആരാധകര്‍ക്ക് വേണ്ടി ബാറ്റ് കയ്യിലെടുത്ത ഗെയ്ല്‍ ഗ്രീന്‍ഫീല്‍ഡില്‍ സിക്‌സര്‍ മഴ പെയ്യിച്ചു. മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവല്‍, തൃശ്ശൂര്‍ ടൈറ്റന്‍സിന്റെ യുവതാരം മുഹമ്മദ് ഇനാന്‍ എന്നിവരാണ് ഗെയിലിന് പന്തെറിയാന്‍ എത്തിയത്. ഇവര്‍ എറിഞ്ഞ പന്തുകളെല്ലാം ഗെയ്ല്‍ അനായാസം ബൗണ്ടറി കടത്തി. ഗെയ്ല്‍ ഓരോ സിക്‌സ് അടിക്കുമ്പോഴും ഗ്യാലറിയില്‍ വന്‍ ഹര്‍ഷാരവമാണ് ഉയര്‍ന്നത്.

പിന്നീട് ബാറ്റ് വീശാന്‍ ശ്രീശാന്തും ഇറങ്ങി. ശ്രീശാന്തിനെതിരെ സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ തന്നെ പന്തെറിഞ്ഞത് കാണികള്‍ക്ക് ഇരട്ടിമധുരമായി. തുടര്‍ന്ന് വീണ്ടും ബാറ്റ് എടുത്ത ഗെയ്ല്‍ സ്റ്റേഡിയത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. വെടിക്കെട്ട് ബാറ്റിംഗിന് പുറമെ തന്റെ കിടിലന്‍ നര്‍മ്മബോധം കൊണ്ടും ഗെയ്ല്‍ ആരാധകരുടെ മനംകവര്‍ന്നു. ശ്രീശാന്തിന്റെ ശിക്ഷണത്തില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ആക്ഷന്‍ അനുകരിച്ച ഗെയ്ല്‍, സദസ്സിനെ നോക്കി ‘എന്താ മോനെ ദിനേശാ…’ എന്ന് പറഞ്ഞത് ഗ്യാലറിയില്‍ ചിരിപ്പൂരമൊരുക്കി. കാണികളോട് അദ്ദേഹം മലയാളത്തില്‍ സംസാരിക്കുകയും അവരിലൊരാളായി ഇടപഴകുകയും ചെയ്തു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News