വീണ്ടും കൈയ്യടി നേടി വിജയ് സർക്കാർ; സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി വർധിപ്പിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. ഈ വർദ്ധനവിന് 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കി. തമിഴ്‌നാട് സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിങ്ങനെ ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകുന്നതാണ് ഉത്തരവ്. സംസ്ഥാന ജനസമ്പർക്ക വകുപ്പാണ് ഉത്തരവിറക്കിയത്.

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാന ജീവനക്കാരുടെയും ക്ഷേമം മുൻനിർത്തി തമിഴ്‌നാട് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് അറിയിപ്പിൽ വ്യക്തമാക്കി. ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും വഹിക്കുന്ന പങ്കിനെ മുഖ്യമന്ത്രി കുറിപ്പിൽ അഭിനന്ദിച്ചു. അതേസമയം, തീരുമാനം നടപ്പാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം 1,230 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടാകുമെന്നാണ് വിവരം.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News