തമിഴ്നാട് തൂക്കി വിജയ്, ഇനി ‘ജനനായകന്‍റെ’ വരവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയിരിക്കുകയാണ് വിജയ്. വരും ദിവസങ്ങളിൽ മന്ത്രിസഭാ രൂപീകരണവും മറ്റും നടക്കാൻ ഇരിക്കുകയാണ്. തതവസരത്തിൽ സെൻസർ ബോർഡിന്റെ അനുമതിയില്ലാത്തതിനാൽ റിലീസ് നീണ്ടുപോയ വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്യാനുള്ള നീക്കങ്ങൾ തുടങ്ങിയെന്നാണ് വിവരം. സിനിമ മെയ് 28ന് റിലീസ് ചെയ്യാനാണ് ശ്രമം.

ജനുവരി 9ന് ആയിരുന്നു ജനനായകൻ റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും തുടർന്നുള്ള വിവാദങ്ങളും നിയമപോരാട്ടങ്ങളും കാരണം റിലീസ് നീണ്ടു പോകുകയായിരുന്നു. ഇതിനിടെ സിനിമ സോഷ്യൽ മീഡിയയിൽ ചോരുകയും ചെയ്തിരുന്നു. അതേസമയം, ജനനായകൻ നിർമാതാവിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ ഒരു ചിത്രം കൂടി പരിഗണിക്കാമെന്ന് വിജയ് സൂചിപ്പിച്ചിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ വീണ്ടും അഭിനയിക്കാൻ സാധ്യത കുറവാണ്.

റിപ്പോർട്ടുകൾ പ്രകാരം 350–380 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിർമ്മിച്ചത്. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി, മമിത ബൈജു, മോനിഷ ബ്ലെസി, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News