ഇന്ദ്രൻസിനൊപ്പം വിഷ്‍ണു അഗസ്‍ത്യയും, ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കൊച്ചി : മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” ജൂൺ 19ന് ആഗോള റിലീസായി എത്തുക. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ വേഷമിടുന്ന വിഷ്‍ണു അഗസ്‍ത്യയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സിദ്ധാര്‍ഥ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടൻ വിഷ്‍ണു അഗസ്‍ത്യ എത്തുന്നത്.

അടുത്തിടെ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. “കര കവിയാതെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് ഈണം നൽകിയത് ഗോവിന്ദ് വസന്ത, ആലപിച്ചത് അഭിജിത് അനിൽകുമാർ എന്നിവരാണ്. ഇന്ദ്രൻസ്, മധുബാല എന്നിവർ അഭിനയിക്കുന്ന ഈ ഗാനം അതീവ മനോഹരമായാണ് ഒരുക്കിയത് എന്നതും ശ്രദ്ധേയമായി. ഈ മനോഹര ഗാനം, ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *