റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുമെന്ന് ദേശീയ കാലാവസഥാ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം കാറ്റും ആലിപ്പഴ വർഷവുമുണ്ടാകും. ജിസാൻ, അസീർ, അൽ ബഹ, മക്ക, എന്നീ പ്രവിശ്യകളിലാണ് മഴക്ക് സാധ്യത. കൂടാതെ റിയാദ്, നജ്റാൻ, ഖസീം, ഹാഇൽ, മദീന എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതേസമയം, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും കിഴക്കൻ പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ ഉയർന്ന ചൂടും അനുഭവപ്പെടും.
Post Views: 4



