കൊച്ചി : മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചെസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3യുടെ ട്രെയിലര്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വലിയ ആകാംക്ഷയാണ് ചിത്രത്തെ കുറിച്ച് ഉള്ളത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ദൃശ്യം 3നെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിയുടെ പേടിയിലും ഇമോഷൻസിലുമാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത് എന്ന് ജീത്തു ജോസഫ് പറയുന്നു. ഇത്തവണ തന്റെ പിന്നാലെ ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ അത് ആര് എന്ന് ജോർജ്കുട്ടിക്ക് അറിയില്ല. ആദ്യ രണ്ട് ഭാഗങ്ങളിലും ജോർജ്കുട്ടിക്ക് അതിനെക്കുറിച്ചുള്ള ധാരണകൾ ഉണ്ടായിരുന്നു. ഇവിടെ അയാൾ ഇരുട്ടിൽ തപ്പുകയാണ്. ഏറ്റവും അപകടകരമായ അവസ്ഥയാണ് അത്. സർപ്രൈസ് എലെമെന്റുകൾ ഇല്ലെന്ന് ഞാൻ പറയുന്നില്ല പക്ഷേ അത് മാത്രമല്ല ദൃശ്യം 3. അതുകൊണ്ട് ഒരു പരിധിക്ക് അപ്പുറം നിങ്ങൾ അത് പ്രതീക്ഷിച്ച് സിനിമ കാണാൻ വരരുത് നിങ്ങൾ നിരാശരാകും എന്നും ജീത്തു ജോസഫ് സൂചിപ്പിക്കുന്നു.
ദൃശ്യം 3യില്‍ എന്തു പ്രതീക്ഷിക്കാം?
