വരുമോ കടുത്ത നിയന്ത്രണങ്ങൾ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ആഗോള പ്രതിസന്ധികൾക്കിടയിൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പൗരന്മാർക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ യാത്രകളും ആഡംബരത്തിനുവേണ്ടി സ്വർണം വാങ്ങിക്കൂട്ടുന്നതും ഒഴിവാക്കണമെന്നും സ്വദേശി ഉൽപന്നങ്ങൾക്കും ആഭ്യന്തര വിനോദസഞ്ചാരത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം മൂലം എണ്ണ വിതരണം തടസപ്പെടുകയും ആഗോളതലത്തിൽ വില വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കാനുള്ള സാധ്യതകൾ ശക്തമാകുന്നു എന്നതിന്റെ സൂചനയായാണ് നിരീക്ഷകർ പ്രധാനമന്ത്രിയുടെ അസാധാരണ പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്. ഇന്ത്യ നേരിടുന്ന സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ ദൈനംദിന ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തണമെന്നാണ് പൊതുജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ നിർദേശം. ഹൈദരാബാദിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ, ദേശസ്‌നേഹം എന്നത് സൈനികരുടെ ത്യാഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, പൗരന്മാരുടെ ദൈനംദിന ജീവിതത്തിലെ ഉത്തരവാദിത്വമുള്ള പെരുമാറ്റവും അതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News