മനാമ: ബഹ്റൈൻ രാജ്യത്തിനെതിരെ ശത്രുതാപരമായ ഭീകര പ്രവർത്തനങ്ങൾ നടത്തുകയും ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ തീവ്രവാദ സംഘടനയുമായി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തതിന് ഒരു സ്ത്രീക്കെതിരെ ചുമത്തിയ കേസിൽ ഹൈ ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചതായി ടെററിസ്റ്റ് ക്രൈംസ് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു. കോടതി അവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ സൈബർ ക്രൈം ഡയറക്ടറേറ്റിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് കേസ് ആരംഭിച്ചത്
