എംഎല്‍എ ബോര്‍ഡ് മാറ്റാത്ത മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: കാലാവധി കഴിഞ്ഞിട്ടും എംഎൽഎ ഓഫീസിന്റെ ഔദ്യോഗിക ബോർഡ് മാറ്റാൻ തയ്യാറാകാത്ത മുൻ എംഎൽഎയും നടനുമായ എം. മുകേഷിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് മുകേഷിനെതിരെ നിയമലംഘനം ആരോപിച്ച് പരാതി നൽകിയത്.

കൊല്ലം ജില്ലാ കലക്ടർക്കും കൊല്ലം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കുമാണ് വിഷ്ണു സുനിൽ പരാതി കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് മുകേഷിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ചുകൊണ്ട് വിഷ്ണു സുനിൽ തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ച വരികളും ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. മുകേഷ് അഭിനയിച്ച പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്തുകൊണ്ട് “അന്തസ് വേണമെടാ അന്തസ്…” എന്നാണ് വിഷ്ണു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *