തീർഥാടകർക്കായി മിനായിൽ 45,000 കൂടാരങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകരെ സ്വീകരിക്കാൻ മിനായിൽ വിപുലമായ സജ്ജീകരണങ്ങളുമായി കിദാന ഡെവലപ്‌മെന്റ് കമ്പനി. തീർഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസം ഉറപ്പാക്കുന്നതിനായി 3.5 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലായി 45,000 ആധുനിക കൂടാരങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

35 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന 45,000 കൂടാരങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തീർഥാടകരുടെ സുഗമമായ നീക്കത്തിനായി 74 എസ്കലേറ്ററുകൾക്ക് പുറമെ 340 പുതിയ ഗോവണികളും സജ്ജമാക്കി. സുരക്ഷാ നിരീക്ഷണത്തിനായി 682 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. കൂടാരങ്ങളിൽ 456 എയർ കണ്ടീഷണറുകളും പരിസരങ്ങളിൽ 74,000 ലൈറ്റുകളും ഒരുക്കിയിട്ടുണ്ട്. ശുദ്ധജല വിതരണത്തിനായി 25,000 ടാപ്പുകളും മണിക്കൂറിൽ 1500 ഘനമീറ്റർ ശേഷിയുള്ള 5 വാട്ടർ പ്ലാന്റുകളും ഒരുക്കിയിട്ടുണ്ട്. ചൂട് കുറക്കുന്നതിനായി 6000 മിസ്റ്റ് സ്പ്രേ തൂണുകളും സ്ഥാപിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News