വനിതാ സംവരണ ബിൽ:പ്രതിപക്ഷത്തിന്റെ പിന്തുണ തേടി പ്രധാനമന്ത്രിയുടെ കത്ത്

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍. ആവശ്യം ഉന്നയിച്ച് ഇരു സഭകളിലെയും എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വനിതാ സംവരണ ഭേദഗതി ബില്ല് നടപ്പാക്കാനുള്ള സമയം വന്നെത്തിയെന്ന് മോദി എംപിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

‘2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും വനിതാ സംവരണം നടപ്പാക്കണം. നമ്മുടെ രാജ്യത്തെ സ്ത്രീകളോടുള്ള ഒരു പ്രധാന ഉത്തരവാദിത്തത്തിന്റെ പൂര്‍ത്തീകരണമായിരിക്കും നിങ്ങളുടെ പിന്തുണയെന്നും,പ്രധാനമന്ത്രിയുടെ കത്തില്‍ പറയുന്നു. പാര്‍ട്ടിയെയോ വ്യക്തിയെയോ നോക്കാതെ പാര്‍ലമെന്റില്‍ വനിതാ സംവരണം പാസാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളോടും വരാനിരിക്കുന്ന തലമുറകളോടും ഉത്തരവാദിത്തം കാണിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാനുള്ള സമയമാണിതെന്നും പ്രധാനമന്ത്രി കത്തില്‍ സൂചിപ്പിച്ചു. വനിതാ സംവരണ ബില്ലിന്മേലുള്ള ഏകകണ്ഠമായ പിന്തുണ തങ്ങളുടെ ഐക്യം പ്രകടമാക്കാനുള്ള നല്ല നിമിഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *