നീലേശ്വരം: നീലേശ്വരത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെ ആണ് സംഭവം നടന്നത്. പടന്നയിൽ നിന്നും കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടനെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തെക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പടന്ന സ്വദേശി നൗഫലും മറ്റു രണ്ടുപേരുമാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
Related Posts
പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം
കൊല്ലം: പുനലൂരിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. പുനലൂർ മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ…
ചെട്ടികുളങ്ങരയിൽ വാഹനാപകടം, വയോധികനും യുവാവിനും ദാരുണാന്ത്യം
ചെട്ടികുളങ്ങര: ചെട്ടികുളങ്ങരയിൽ വാഹനാപകടത്തിൽ കാൽനടയാത്രികനായ വയോധികനും ബൈക്ക് യാത്രികനായ യുവാവിനും ദാരുണാന്ത്യം.ഫെഡറൽ ബാങ്ക് ജീവനക്കാരനായ പത്തിയൂർ മങ്ങാട്ടുശേരിൽ കെ എസ്…
സൗദി അറേബ്യയില്‍ ബസ് അപകടം; കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് മരണം
കണ്ണൂര്‍: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അബുഹദ്രിയ്യ റോഡിലുണ്ടായ ബസ് അപകടത്തില്‍ മലയാളി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു.…
