മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ദിന്‍ഡോരി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജബല്‍പൂര്‍- അമര്‍കാന്തക് നാഷണല്‍ ഹൈവേയില്‍ കിക്രതാലാബ് ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്.

\പിക്കപ്പ് വാഹനത്തില്‍ സഞ്ചരിച്ചിരുന്ന അഞ്ച് പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. പിക്കപ്പ് വാഹനത്തിന്റെ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിര്‍ ദിശയില്‍ നിന്ന് വന്ന ട്രക്കാണ് ഇടിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ദിന്‍ഡോരി പൊലീസ് സൂപ്രണ്ട് വാഹ്നി സിംഗ് പറഞ്ഞു.

അപകടത്തില്‍ മരിച്ചവര്‍ റോഡിന് നടുവിലാണ് നിന്നതെന്നും വാഹനം നിയന്ത്രിക്കാനായില്ലെന്നുമാണ് ട്രക്ക് ഡ്രൈവറുടെ വാദം. പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവറുകള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്.

അപകടസ്ഥലത്തുവെച്ചു അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *