എംടിയുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകം; രചയിതാക്കൾക്ക് സമൻസ് അയക്കാൻ ഉത്തരവ്

കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം. ടി വാസുദേവൻ നായരുടെ ആദ്യ ഭാര്യയെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ രചയിതാക്കൾക്ക് സമൻസ് അയക്കാൻ ഉത്തരവ്. ‘എംറ്റി സ്പെയ്സ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്കത്തിന്റെ രചയിതാക്കളായ ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർക്കും പ്രസാധകനായ എ.വി. ശ്രീകുമാറിനും സമൻസ് അയക്കാനാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടത്. ഓ​ഗസ്റ്റ് നാലാം തീയതി കേസ് വീണ്ടും പരി​ഗണിക്കും.

പുസ്തകത്തിനെതിരേ എം.ടി വാസുദേവൻ നായരുടെ മക്കളായ സിതാരയും അശ്വതി നായരും നേരത്തേ പരസ്യമായി രം​ഗത്തെത്തിയിരുന്നു. എംടിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനും തേജോവധം ചെയ്യാനും ഉദ്ദേശിച്ചാണ് പുസ്തകം രചിച്ചിരിക്കുന്നതെന്നും പുസ്തകത്തിലെ കാര്യങ്ങൾ വാസ്തവവിരുദ്ധവും അസത്യവുമാണെന്നുമായിരുന്നു എംടിയുടെ കുടുംബാം​ഗങ്ങളുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *