അമ്മയിലെ പ്രശ്നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന് അൻസിബ

തിരുവനന്തപുരം: താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽന മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി അൻസിബ ​ഹസൻ. അവർ തന്നെ നേരിട്ട് വന്ന് അവരുടെ നിലപാട് പറയേണ്ടതാണ്. അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല. പൊതുസമൂഹം വിശ്വസിക്കണമെങ്കിൽ വ്യക്തികൾ നേരിട്ട് നിലപാട് വ്യക്തമാക്കണമെന്നും അൻസിബ പറഞ്ഞു. അവർ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അറിയില്ല. ഒരു പക്ഷേ അനാവശ്യ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്ന് കരുതിയിട്ടാകാം.

അമ്മയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് ശ്വേതാ മേനോൻ പറയുന്നത്. അങ്ങനെയെങ്കിൽ പവർ ഗ്രൂപ്പ് ആരാണെന്ന് ശ്വേതാ മേനോൻ തന്നെ പറയണം. വളരെയധികം പവറുള്ള ആളാണ് ശ്വേത. പിന്നെ എന്തുകൊണ്ട് അതിജീവിതയെ തിരിച്ചുകൊണ്ടുവരുമെന്ന വാക്ക് പാലിച്ചില്ലെന്നും അൻസിബ ചോദിച്ചു. താൻ പൊലീസിൽ നൽകുന്ന പരാതികൾ തള്ളുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നും കോടതിയിൽ നിന്ന് മാത്രമേ നീതി ലഭിക്കുന്നുള്ളൂവെന്നാണ് കരുതുന്നതെന്നും അൻസിബ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *