എം.വി ഗോവിന്ദനെ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം; ടി. കെ ഗോവിന്ദൻ

കണ്ണൂർ: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിന് പിന്നിൽ എം.വി ജയരാജന് ഗൂഡ ലക്ഷ്യമുണ്ടെന്ന് ടി. കെ ഗോവിന്ദൻ എംഎൽഎ. എം. വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ഈ നീക്കത്തിലൂടെ ജയരാജൻ ശ്രമിക്കുന്നത്. ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ട്. അതാണ്‌ അനവസരത്തിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടായെതെന്നും അദ്ദേഹം പറഞ്ഞു.

ഇനി സിപിഎമ്മിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്നും ടി.കെ ഗോവിന്ദൻ വ്യക്തമാക്കി. ഒരു പാർട്ടിയിലേക്കും ഇനിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ചവിട്ടി പുറത്താക്കിയപ്പോൾ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചവരാണ് ജനങ്ങൾ. ആ ജനങ്ങളെ തള്ളിക്കളയില്ല. സ്വതന്ത്ര എംഎൽഎ ആയി ജനങ്ങളെ സേവിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. തെറ്റ് പറ്റിയത് പാർട്ടിക്കാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ടി. കെ ഗോവിന്ദൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *