ജോസ്‌മോനും റോഷിയും പാർട്ടിയെ തകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കേരള കോൺഗ്രസ് എമ്മിലെ നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ജില്ലാ വൈസ് പ്രസിഡൻറ് പി കെ ജേക്കബ്, സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി തുടങ്ങി നൂറിലധികം പേരാണ് പാർട്ടി വിട്ടത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പത്തനംതിട്ട ഡി സി സിയിലാണ് ഇവർക്ക് കോൺഗ്രസ് മെമ്പർഷിപ്പ് നൽകിയത്. പാർട്ടി അധ്യക്ഷൻറെ ഏകാധിപത്യ നിലപാട് കാരണമാണ് തങ്ങൾ പടിയിറങ്ങിയതെന്നാണ് കോൺഗ്രസിൽ ചേർന്നവർ ഉയർത്തുന്ന വിമർശനം. കേരള കോൺഗ്രസ് എമ്മിൻറെ പതനത്തിന് കാരണം ജോസ് കെ മാണിയും റോഷി അഗസ്റ്റിനുമാണെന്നും ഇവർ അഭിപ്രായപ്പെട്ടു. മുന്നണി മാറ്റം ഉചിതമായ സമയത്ത് തീരുമാനിക്കാത്തത് പാർട്ടിയെ തകർത്തെന്നും ഇവർ വിവരിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള അനേകം കേരള കോൺഗ്രസ് പ്രവർത്തകർ ഇനിയും കോൺഗ്രസിലേക്ക് വരുമെന്നും നേതാക്കൾ അവകാശപ്പെട്ടു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News