കാൽപ്പന്തുരാജാക്കന്മാരുടെയെല്ലാം ആരാധകർ ഇങ്ങ് യു.എ.ഇ.യിലും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷാർജ : ലയണൽ മെസ്സി, എംബാപ്പെ, ഹാരി കെയ്ൻ, ജോൺ ഏരിയാസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങി കാൽപ്പന്തുരാജാക്കന്മാരുടെയെല്ലാം ആരാധകരുണ്ട് ഷാർജയിൽ. അതുപോലെ വീറും വാശിയുമെല്ലാം അമേരിക്കയിൽ മാത്രമല്ല തത്സമയം മത്സരംകാണുന്ന പ്രവാസി മലയാളികൾക്കിടയിലുമുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘ടി.വി. ഹാളിൽ’ ദിനംപ്രതി ഫിഫ ലോകകപ്പ് കാണാൻ തിരക്ക് വർധിക്കുകയാണ്. കാണികൾ കൂടുന്നതിനനുസരിച്ച് മത്സരപ്രദർശനം അസോസിയേഷന്റെ വലിയ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റേണ്ടിവരുമെന്ന അഭിപ്രായമാണ് ഭാരവാഹികൾക്കുമുള്ളത്. നൂറുകണക്കിന് ആളുകളാണ് കളികാണാൻ ഇന്ത്യൻ അസോസിയേഷനിലെത്തുന്നത്. അത്രയേറെ ആളുകളെ ഉൾക്കൊള്ളാൻ നിലവിലെ ഹാളിനു സ്ഥലപരിമിതിയുമുണ്ട്. അതിനാൽ ഫിഫ മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തുമ്പോൾ കമ്യൂണിറ്റി ഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാനാണ് ഉദ്ദേശ്യം. അവിടെയാകുമ്പോൾ ഏതാണ്ട് 1,000-ത്തിലേറെ ആളുകൾക്കിരിക്കാൻ സ്ഥലസൗകര്യമുണ്ട്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News