റോഷൻ ബഷീറും രാഹുൽ രാജഗോപാലും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ഡ്രാമ ത്രില്ലറിന്റെ ചിത്രീകരണം പൂർത്തിയായി. ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് കൊല്ലം, തെന്മല, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടന്നത്.
‘ആക്ടർ കോപ്പ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ബിബിൻ ജോസഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വി.കെ. ബൈജു, വരുൺ തിലക്, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ തുടങ്ങി നിരവധി താരങ്ങളും സിനിമയുടെ ഭാഗമാണ്.
ദുരൂഹതകൾ നിറഞ്ഞ കഥയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകരുടെ അറിയിപ്പ്.



