മസ്കത്ത്: ഒമാനിലേക്ക് അനധികൃതമായി കടൽ മാർഗം കടക്കാൻ ശ്രമിച്ച 17 ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർഒപി). രണ്ട് ബോട്ടുകളിലായി എത്തിയവരെ മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ കോസ്റ്റ് ഗാർഡ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായതെന്ന് ആർഒപി പറഞ്ഞു. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണെന്നും അറിയിച്ചു.
Related Posts
ലോക രക്തദാന ദിനം; കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി, ബ്ലഡ് ഡോണേഴ്സ് കേരള, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഡോക്ടേഴ്സ്…
ദുബായ് , അബുദാബി , അമ്മാൻ വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് സൗദിയ
റിയാദ് : പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ സൗദിയ എയർലൈൻസ് ഭാഗികമായി പുനരാരംഭിക്കുന്നു. സൗദി അറേബിയയുടെ ദേശീയ…
യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥ തുടരും
ദുബായ്: വരും ദിവസങ്ങളിൽ യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥയും മിതമായ കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന്…
