കാട്ടുപൂക്കൾ സാഹിത്യ കൂട്ടായ്മയുടെ നാലാം വാർഷിക സംഗമം ശ്രദ്ധേയമായി

സു. ബത്തേരി: കാട്ടുപൂക്കൾ സാഹിത്യ കൂട്ടായ്മയുടെ നാലാം വാർഷിക സംഗമം ജൂലൈ 5-ന് കേണിച്ചിറ ശ്രീരാഗം ഹൗസിൽ വിവിധ സാഹിത്യ-സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ അധ്യക്ഷയായ വിജി അഭിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാറാനി ബിജു ഉദ്ഘാടനം ചെയ്തു.

സാഹിത്യത്തിന്റെ സമകാലിക പ്രസക്തിയും എഴുത്തിന്റെ സാമൂഹിക ഉത്തരവാദിത്വവും ആസ്പദമാക്കി സുരേഷ് പൂനൂർ (പൂനെ) മുഖ്യപ്രഭാഷണം നടത്തി. ഹരി ശ്രീരാഗം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷീബ മദനൻ, അശ്വതി, ജോസ് വി.ടി., ഗയ, അനീഷ്, ലേഖ, ബബിത എന്നിവർ ആശംസകൾ നേർന്നു.

കൂട്ടായ്മയുടെ ഭാവി പ്രവർത്തന പദ്ധതികളെക്കുറിച്ച് സുഭിൻ വെങ്ങപ്പള്ളി വിശദീകരിച്ചു. എഴുത്തിന്റെ പുതിയ സാധ്യതകളും സാഹിത്യ സഞ്ചാരത്തിന്റെ മുന്നോട്ടുള്ള വഴികളും ചർച്ച ചെയ്ത സംഗമത്തിൽ കവിയരങ്ങും വിവിധ കലാപരിപാടികളും അരങ്ങേറി.

പരിപാടിയുടെ ഭാഗമായി കൂട്ടായ്മയിലെ അംഗങ്ങളെ ആദരിച്ച് മൊമെന്റോകൾ വിതരണം ചെയ്തു. സാഹിത്യപ്രേമികളുടെയും എഴുത്തുകാരുടെയും സജീവ പങ്കാളിത്തം വാർഷിക സംഗമത്തെ ശ്രദ്ധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *