‘പഠന കാലത്ത് ക്ലാസ് ലീഡർ പോലും ആയിട്ടില്ല’:ആരോപണങ്ങൾ തള്ളി എൻ ശേഷാദ്രിനാഥൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന്‍ പറഞ്ഞു. കോളേജ് പഠനകാലത്ത് ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും ശേഷാദ്രിനാഥന്‍ പറഞ്ഞു. കോൺഗ്രസ് നേതാവ് പിഎം നിയാസുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഒരു കാലത്തും ഒരാളുമായും ബന്ധമില്ല. യുയുസി ആയെന്നൊക്കെയാണ് പറയുന്നത്. പഠിക്കുന്ന കാലത്ത് ഒരു ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല. കോളേജില്‍ പഠിക്കുമ്പോള്‍ മത്സരിച്ചിട്ടുപോലമില്ല. പ്രൊഫഷനില്‍ മാത്രം ഫോക്കസ് ചെയ്ത് സിവില്‍ നിയമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനയുമായോ ഒരു ബന്ധവുമില്ല. ഒരു വിവാദപരമായ പോസ്റ്റും ഇട്ടിട്ടില്ല”- ശേഷാദ്രിനാഥന്‍ പറഞ്ഞു.

അതേസമയം, എന്‍ ശേഷാദ്രിനാഥനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസാണ് ആദ്യം രംഗത്തെത്തിയത്. ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും പി എം നിയാസ് പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും എതിർപ്പുയർന്നിരുന്നു. ശേഷാദ്രിനാഥന്റെ നിയമനം ഗവർണർ അംഗീകരിക്കുയും നിയമന ഉത്തരവിൽ ഒപ്പിടുകയുമായിരുന്നു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News