റോഡിലെ വെള്ളക്കെട്ടിലൂടെ ബോട്ടിൽ യാത്ര ചെയ്ത് നടൻ, വീഡിയോ വൈറൽ

കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ നടൻ അയാസ് അഹമ്മദ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെ ഇൻഫ്ലേറ്റബിൾ ബോട്ടിൽ യാത്ര ചെയ്യുന്ന നടന്റെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടിയത്. “എല്ലാ മൺസൂൺകാലത്തും മുംബൈക്കാർ” എന്ന അടിക്കുറിപ്പോടെയാണ് അയാസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. “കുട കൊണ്ടുവന്നത് നന്നായി” എന്ന തമാശയും അദ്ദേഹം കുറിപ്പിൽ ചേർത്തിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള ഇൻഫ്ലേറ്റബിൾ ബോട്ടിൽ കുടയും പിടിച്ച് മുംബൈയിലെ വീര ദേസായി റോഡിലൂടെ സഞ്ചരിക്കുന്നതാണ് വീഡിയോയിലെ ദൃശ്യം.

വീഡിയോയ്ക്ക് നാലുലക്ഷത്തിലധികം കാഴ്ചക്കാരെയും ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചു. “മുംബൈയുടെ പുതിയ ഓട്ടോറിക്ഷ”, “നേരെ ബീച്ചിലെത്തിയല്ലോ” തുടങ്ങിയ രസകരമായ കമന്റുകളാണ് ഏറെയും. “ഓരോ മഴക്കാലത്തും ഇത്തരമൊരു കണ്ടന്റ് കാത്തിരിക്കാറുണ്ട്” എന്നായിരുന്നു മറ്റൊരു പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *