ഫിഫ ലോകകപ്പ്; അർജന്റീന – ഈജിപ്ത് പ്രീ-ക്വാർട്ടർ പോരാട്ടം ഇന്ന്

ഫിഫ ലോകകപ്പിൽ ഇന്ന് അർജന്റീന – ഈജിപ്ത് പ്രീ-ക്വാർട്ടർ പോരാട്ടം. രാത്രി 9:30 ന് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. വിജയിക്കുന്നവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. സ്വിറ്റ്സർലൻഡ് – കൊളംബിയ മത്സരത്തിലെ വിജയി ആയിരിക്കും ഇന്നത്തെ മത്സരത്തിലെ വിജയിയെ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. ആദ്യമായാണ് മെസിയും സലായും നേർക്കുനേർ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് അർജന്റീനയുടെ വരവ്.

ജോർദാനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും അർജന്റീന – ഓസ്ട്രിയ മത്സരം എതിരില്ലാത്ത രണ്ട് ഗോളുകൾക്കും അൾജീരിയക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കുമായിരുന്നു മെസ്സിയുടെയും സംഘത്തിന്റെ ജയം. എന്നാൽ, റൗണ്ട് ഓഫ് 32 ൽ അർജന്റീന കാബോ വെർദെയോട് വിറച്ച് വിറച്ചാണ് ജയം നേടിയെടുത്തിരുന്നത്. 3 – 2 നായിരുന്നു അർജന്റീനയുടെ ജയം.

അതേസമയം, രണ്ട് സമനിലയും ഒരു ജയവുമായിരുന്നു ഈജിപ്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ സമ്പാദ്യം. റൗണ്ട് ഓഫ് 32 ൽ 1 – 1 സമനിലയിലായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയിരുന്നു. ഷൂട്ടൗട്ടിൽ 2 – 4 നായിരുന്നു ഈജിപ്ത് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *