സോഷ്യൽ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു

കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് അറിയിച്ച് നടി മമിത ബൈജു. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം ഈക്കാര്യം അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ തന്റെ ടീം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

മമിത ബൈജു പ്രധാന കഥാപാത്രത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം അനൗണ്‍സ് ചെയ്ത പ്രദീപ് രംഗ നാഥന്‍ പ്രൊഡക്ഷനില്‍ എത്തുന്ന ചിത്രത്തില്‍ മമിതയാണ് നായിക.വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ഓഗസ്റ്റ് 14 ന് റിലീസ് ചെയ്യും. സൂര്യയുടെ നായിയയാണ് മമിത ചിത്രത്തിൽ എത്തുന്നത്. മലയാളത്തില്‍ ബത്‌ലഹേം യൂണിറ്റ് ആണ് റിലീസിനൊരുങ്ങുന്ന മമിതയുടെ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *