കുവൈത്ത് : തദ്ദേശീയമായി വളർത്തിയെടുത്ത ഷീം മത്സ്യങ്ങളുടെ മൂന്നാമത്തെ ബാച്ച് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് വിജയകരമായി പ്രാദേശിക വിപണിയിൽ എത്തിച്ചു. 1700 മത്സ്യങ്ങൾ ഉൾപ്പെടുന്ന ഈ പുതിയ ബാച്ച് സ്വദേശികൾക്കും പ്രമുഖ റെസ്റ്റോറന്റുകൾക്കുമാണ് വിറ്റഴിച്ചിട്ടുള്ളത്. ഉയർന്ന ഗുണനിലവാരവും സവിശേഷമായ രുചിയും കാരണം വിപണിയിൽ ഈ ഷീം മത്സ്യങ്ങൾക്ക് വലിയ ജനപ്രീതിയാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസ് എന്നിവയുമായി സഹകരിച്ച് ഈ മത്സ്യകൃഷി പദ്ധതി വിപുലീകരിക്കാൻ നിലവിൽ വിപുലമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അൽ-റായ് ദിനപത്രത്തിന് നൽകിയ പ്രസ്താവനയിൽ പദ്ധതി മേധാവി ഡോ. അമാനി അൽ-യാഖൂത് വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ തക്കവണ്ണം വാണിജ്യാടിസ്ഥാനത്തിലുള്ള വൻ ഉത്പാദനം കൈവരിക്കാൻ ഈ വിപുലീകരണ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബറോടെ മീദ് കിട്ടില്ല, പക്ഷെ ഷീം റെഡി, കടൽ മത്സ്യത്തെ കൃത്രിമമായി വളര്‍ത്തി വിപണിയിലെത്തിച്ച് കുവൈത്ത്
