നവംബറോടെ മീദ് കിട്ടില്ല, പക്ഷെ ഷീം റെഡി, കടൽ മത്സ്യത്തെ കൃത്രിമമായി വളര്‍ത്തി വിപണിയിലെത്തിച്ച് കുവൈത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് : തദ്ദേശീയമായി വളർത്തിയെടുത്ത ഷീം മത്സ്യങ്ങളുടെ മൂന്നാമത്തെ ബാച്ച് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് വിജയകരമായി പ്രാദേശിക വിപണിയിൽ എത്തിച്ചു. 1700 മത്സ്യങ്ങൾ ഉൾപ്പെടുന്ന ഈ പുതിയ ബാച്ച് സ്വദേശികൾക്കും പ്രമുഖ റെസ്റ്റോറന്റുകൾക്കുമാണ് വിറ്റഴിച്ചിട്ടുള്ളത്. ഉയർന്ന ഗുണനിലവാരവും സവിശേഷമായ രുചിയും കാരണം വിപണിയിൽ ഈ ഷീം മത്സ്യങ്ങൾക്ക് വലിയ ജനപ്രീതിയാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയൻ സർവ്വകലാശാലകൾ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസസ് എന്നിവയുമായി സഹകരിച്ച് ഈ മത്സ്യകൃഷി പദ്ധതി വിപുലീകരിക്കാൻ നിലവിൽ വിപുലമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അൽ-റായ് ദിനപത്രത്തിന് നൽകിയ പ്രസ്താവനയിൽ പദ്ധതി മേധാവി ഡോ. അമാനി അൽ-യാഖൂത് വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ തക്കവണ്ണം വാണിജ്യാടിസ്ഥാനത്തിലുള്ള വൻ ഉത്പാദനം കൈവരിക്കാൻ ഈ വിപുലീകരണ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News