2027 ൽ സാമ്പത്തിക രംഗത്ത് കുതിക്കാൻ കുവൈത്തും ഖത്തറും2027 ൽ സാമ്പത്തിക രംഗത്ത് കുതിക്കാൻ കുവൈത്തും ഖത്തറും

കുവൈത്ത് : 2027 ൽ ഗൾഫിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകകളായി കുവൈത്തും ഖത്തറും മാറും. ഈ രാജ്യങ്ങളിൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) അടുത്ത വർഷം 10 ശതമാനത്തിലധികം സാമ്പത്തിക വളർച്ചയാണ് പ്രവചിക്കുന്നത്. മന്ദഗതിയിലുള്ള വളർച്ചാ ഘട്ടത്തിൽ നിന്ന് മേഖല തിരിച്ചുവരുമ്പോഴാണ് മുന്നേറ്റം പ്രതീക്ഷിക്കുന്നത്. അതേസമയം, 2026 ൽ മിഡിൽ ഈസ്റ്റും മധ്യേഷ്യയും വലിയ തോതിൽ മാന്ദ്യം അനുഭവിക്കുമെന്നാണ് IMF ന്റെ ഏറ്റവും പുതിയ വേൾഡ് ഇകണോമിക് ഔട്ട്‌ലുക്കിൽ പ്രവചിക്കുന്നത്. ഏപ്രിലിലെ പ്രവചനത്തേക്കാൾ വളർച്ച 0.7 ശതമാനം മുതൽ 1.2 ശതമാനം വരെ കുറയും. എന്നാൽ 2027 ൽ ശക്തമായ വീണ്ടെടുക്കൽ പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *