തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഉച്ചക്ക് ശേഷം ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,240 രൂപയായി. ഒരു പവൻ സ്വണത്തിന് നിലവിൽ 1,05,920 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ന് രാവിലെ സ്വർണ വില ഗ്രാമിന് 13,130 രൂപയും പവന് 1,05,040 രൂപയുമായിരുന്നു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവുണ്ടാകുന്നത്. ഇന്നലെ ഉച്ചക്കും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. വെള്ളി വിലയിൽ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
Related Posts
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു
കോഴിക്കോട്: മൂന്ന് ദിവസത്തെ വിലവര്‍ധനക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 1,07,600 രൂപയാണ്…
ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: പ്രമുഖ ആഗോള ഇ-കോമേഴ്സ്, ടെക് ഭീമന്മാരായ ആമസോണിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി…
വീണ്ടും കുതിച്ച് സ്വർണവില; ഗ്രാമിന് 110 രൂപ വര്‍ധിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. പവന് 880 രൂപ വര്‍ധിച്ച് 1,05,560 രൂപയായി. ഗ്രാമിന് 110 രൂപ വര്‍ധിച്ച്…
