സ്വർണവില കുതിക്കുന്നു ; ഉച്ചയ്ക്ക് ശേഷം വീണ്ടും വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍‍‌ർധനവ്. ഉച്ചക്ക് ശേഷം ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 110 രൂപയാണ് വ‍‌ർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാം 22 കാരറ്റ് സ്വ‌ർണത്തിന്റെ വില 13,240 രൂപയായി. ഒരു പവൻ സ്വ‍ണത്തിന് നിലവിൽ 1,05,920 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ​ഗോൾഡ് മെ‍‌‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ന് രാവിലെ സ്വർണ വില ഗ്രാമിന് 13,130 രൂപയും പവന് 1,05,040 രൂപയുമായിരുന്നു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത സാഹചര്യത്തിലാണ് ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവുണ്ടാകുന്നത്. ഇന്നലെ ഉച്ചക്കും സ്വർണ വിലയിൽ വർധനവുണ്ടായിരുന്നു. വെള്ളി വിലയിൽ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *