മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു

പത്തനംതിട്ട: അടൂർ ബൈപ്പാസിൽ മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരം പേയാട് സ്വദേശി മാർട്ടിന്റെ മൃതദേഹം എറണാകുളം സ്വകാര്യ ആശുപത്രിയിൽനിന്ന് തിരുവനന്തപുരത്തേക്ക് സംസ്കാരത്തിനായി കൊണ്ടു പോകുന്നതിനിടെയായിരുന്നു അപകടം.

ആംബുലൻസ് ഡ്രൈവർ എറണാകുളം സ്വദേശി സച്ചു, അന്തരിച്ച മാർട്ടിന്റെ ബന്ധു ജാസ്മിൻ, കാർ ഡ്രൈവർ അടൂർ മുന്നാളം സ്വദേശി അമൽ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11.50 ഓടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *