മനുഷ്യരുടെ ആരോഗ്യത്തിന് ആധാരമായ ഒട്ടേറെ നിർണായകപ്രവർത്തനങ്ങൾ നടത്തുന്ന അവയവമാണ് കരൾ. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും പ്രധാന പങ്കുവഹിക്കുന്ന കെമിക്കൽ ഫാക്ടറി എന്നാണ് കരൾ അറിയപ്പെടുന്നത്. കരളിന്റെ ആരോഗ്യം തകരാറിലാകുന്നതിന്റെ പ്രധാനലക്ഷണങ്ങൾ പങ്കുവെക്കുകയാണ് മേരിലാൻഡിൽ നിന്നുള്ള ഫിസിഷ്യനായ ഡോ. കുനാൽ സൂദ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്രദ്ധിക്കേണ്ട അഞ്ചുലക്ഷണങ്ങളേക്കുറിച്ച് ഡോ.കുനാൽ വിശദമാക്കുന്നത്. ആദ്യത്തേതായി അദ്ദേഹം പറയുന്നത് വിട്ടുമാറാത്ത ക്ഷീണമാണ്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ കരുതൽവേണമെന്ന് വ്യക്തമാക്കുകയാണ് ഡോ.കുനാൽ. വിട്ടുമാറാത്ത കരൾരോഗം ഉള്ളവരിൽ വീക്കം, പേശീക്ഷയം, ഉറക്കക്കുറവ്, അനീമിയ, അമിതക്ഷീണം തുടങ്ങിയവ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിട്ടുമാറാത്ത ക്ഷീണം, നീര്; കരളിന്റെ ആരോഗ്യം തകരാറിലാവുന്നതിന്റെ പ്രധാന ലക്ഷണങ്ങളറിയാം
