ഒമാൻ വിമാനത്താവളങ്ങൾ വഴി ഈ വർഷം യാത്ര ചെയ്തത് 52 ലക്ഷത്തിലധികം സഞ്ചാരികൾ

മസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങൾ വഴി 2026 മെയ് മാസം വരെ യാത്ര ചെയ്തത് 52,53,786 ലക്ഷത്തിലധികം സഞ്ചാരികൾ. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ 9.3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം മസ്കത്ത്, സലാല, സോഹാർ വിമാനത്താവളങ്ങളിലൂടെയുള്ള അന്താരാഷ്ട്ര സർവീസുകളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മെയ് മാസം വരെയുള്ള കാലയളവിൽ 35,679 സർവീസുകളായിരുന്നുവെങ്കിൽ ഇത്തവണ 31,867 സർവീസുകളായി ചുരുങ്ങി. അതായത് 10.7 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. ഈ വർഷം മെയ് അവസാനത്തോടെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 34,242 അന്താരാഷ്ട്ര-ആഭ്യന്തര സർവീസുകളാണ് നടന്നത്. എന്നാൽ 2025 ൽ ഇത് 37,307 സർവീസുകളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *