സൗദിയിൽ ചാരിറ്റി ഫണ്ട് ശേഖരണ പരസ്യങ്ങൾക്ക് പുതിയ ചട്ടം

റിയാദ്: സൗദി അറേബ്യയിലെ സന്നദ്ധ സംഘടനകളും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളും ഫണ്ട് ശേഖരണത്തിനായി നടത്തുന്ന മാധ്യമ കാമ്പയിനുകൾക്ക് കർശന മാർ​ഗനിർദേശങ്ങളുമായി നാഷണൽ സെന്റർ ഫോർ ദി ഡെവലപ്‌മെന്റ് ഓഫ് ദി നോൺ-പ്രോഫിറ്റ് സെക്ടർ. ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ അമിതമായി സഹതാപം ഉണർത്തുന്ന രീതിയിലുള്ള യാചനകളും അപേക്ഷകളും ഒഴിവാക്കണമെന്നും, മേഖലയുടെ അന്തസ്സും പ്രൊഫഷണലിസവും ഉയർത്തിപ്പിടിക്കുന്ന മാധ്യമ ശൈലി സ്വീകരിക്കണമെന്നും അതോറിറ്റി സർക്കുലറിലൂടെ ആവശ്യപ്പെട്ടു. നോൺ-പ്രോഫിറ്റ് സെക്ടർ രാജ്യത്ത് അതിവേഗം വളരുകയും സ്ഥാപനവൽക്കരിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ഓരോ സംഘടനയുടെയും മാധ്യമ പരസ്യങ്ങൾ ആ സ്ഥാപനത്തെ മാത്രമല്ല, രാജ്യത്തെ മുഴുവൻ സന്നദ്ധ മേഖലയുടെയും പ്രതിച്ഛായയെയാണ് നിർണയിക്കുന്നത്. സഹായം സ്വീകരിക്കുന്ന ഗുണഭോക്താക്കളുടെ സ്വകാര്യതയും അന്തസ്സും പൂർണമായി സംരക്ഷിക്കണം. ഇവരുടെ ചിത്രങ്ങളോ വ്യക്തിഗത വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കൃത്യമായ അനുമതി വാങ്ങേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *