ഈവർഷം ആദ്യ പകുതിയിൽ 66,000 ഗോൾഡൻ വിസകൾ നൽകി ദുബായ്

ദുബായ് : ഈ വർഷത്തെ ആദ്യ ആറുമാസത്തിനുള്ളിൽ വിസ്മയകരമായ വളർച്ച കൈവരിച്ച് ദുബായ് താമസ, കുടിയേറ്റ വകുപ്പ് ഈ കാലയളവിൽ 66,000 ഗോൾഡൻ വിസകളും 10.5 ലക്ഷത്തിലേറെ പുതിയ റെസിഡൻസി പെർമിറ്റുകളുമാണ് അധികൃതർ അനുവദിച്ചത്. താമസത്തിനും ജോലിക്കും നിക്ഷേപത്തിനുമുള്ള മികച്ച കേന്ദ്രമെന്ന നിലയിൽ ദുബായ് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ. ജി.ഡി.ആർ.എഫ്.എ. ദുബായ് ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി ആണ് നേട്ടങ്ങൾ പ്രഖ്യാപിച്ചത്. 50 ലക്ഷത്തിലേറെ എൻട്രി പെർമിറ്റ് ഇടപാടുകളാണ് ഈ വർഷം ആദ്യ പകുതിയിൽ പൂർത്തിയാക്കിയത്. കൂടാതെ 9.10 ലക്ഷത്തിലേറെ റെസിഡൻസി പുതുക്കൽ നടപടികളും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *