കേരളം ചുട്ടുപൊള്ളുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഈ സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില പരിശോധിക്കുമ്പോൾ പാലക്കാട് ജില്ലയിൽ 40°C വരെയും, കൊല്ലത്ത് 39°C വരെയും, കോട്ടയത്ത് 38°C വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താപനില 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും ഉയർന്നേക്കാം. അന്തരീക്ഷത്തിലെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ഒത്തുചേരുന്നതിനാൽ അനുഭവപ്പെടുന്ന ചൂട് പ്രവചിക്കപ്പെട്ടതിനേക്കാൾ കൂടുതലായിരിക്കുമെന്നും ഇത് ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. പൊതുനാജനങ്ങൾ ജാഗ്രത പാലിക്കുക.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News