അപ്രതീക്ഷിത നീക്കം, വൺ പ്ലസ് ആരാധകരെ കാത്തിരിക്കുന്നത് കടുത്ത നിരാശ

ന്യൂഡൽഹി : പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺ പ്ലസ് പ്രധാന മാർക്കറ്റുകൾ വിടുമെന്ന് റിപ്പോർട്ട്. ഇന്ത്യ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ പ്രധാന ആഗോള വിപണികളിൽ നിന്ന് പിൻവാങ്ങാൻ വൺ പ്ലസ് ഒരുങ്ങുന്നതായി ബ്ലൂംബർഗാണ് റിപ്പോർട്ട് ചെയ്തത്. മാതൃ കമ്പനിയായ ഓപ്പോയുടെ പുനർസംഘടനയുടെ ഭാഗമായിട്ടാണ് ഈ അപ്രതീക്ഷിത നീക്കമെന്നും ഇനി മുതൽ ചൈനീസ് വിപണിയിലേക്ക് മാത്രമായി വൺ പ്ലസ് ബ്രാൻഡ് ചുരുങ്ങുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതോടൊപ്പം ഓപ്പോയുടെ കീഴിലുള്ള മറ്റൊരു ജനപ്രിയ ബ്രാൻഡായ റിയൽമിയും ചൈനീസ് വിപണി വിട്ടേക്കുമെന്ന സൂചനകളുണ്ട്. 2027 ഓടെ ഈ വലിയ ബിസിനസ്സ് മാറ്റങ്ങൾ ഔദ്യോഗികമായി നടപ്പിലാക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *